ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. വി സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച മൂന്ന് പേരുകള്‍ അടങ്ങിയ പാനലില്‍ നിന്നാണ് ഡോ. പി രവീന്ദ്രനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരഞ്ഞെടുത്തത്.
സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ നിര്‍ണ്ണായക നിയമനം. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിനിടെയാണ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രഫസറായ ഡോ. പി രവീന്ദ്രന്‍ നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്നു.