മലേഷ്യയില്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഉറപ്പാക്കാനും, അര്‍ദ്ധരാത്രിയിലെ സര്‍വ്വീസുകൾ റദ്ദാക്കാനും ആവശ്യം

മലേഷ്യയില്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഉറപ്പാക്കാനും, അര്‍ദ്ധരാത്രിയിലെ സര്‍വ്വീസുകൾ റദ്ദാക്കാനും ആവശ്യം
nintchdbpict000290655523

മലേഷ്യയിലെ ഇന്നലെ നടന്ന ബസ് അപകടത്തോടെ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റും, അര്‍ദ്ധരാത്രിയിലെ സര്‍വ്വീസും റദ്ദാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇന്നലെ നടന്ന അപകടത്തില്‍  14പേര്‍ മരിച്ചു. മലേഷ്യയിലെ നോര്‍ത്ത്-സൗത്ത് ഹൈവേയിലാണ് അപകടം ഉണ്ടായത്.  ജോഹോര്‍ ബഹ്രുവില്‍ നിന്ന് ക്വാലാലംപൂരിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറിയ വണ്ടി താഴോട്ട് കൂപ്പുകുത്തുകയായിരുന്നു.
ബസ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തോടൊപ്പം അര്‍ദ്ധരാത്രിയില്‍ എക്സ്പ്രസ് ബസ്സുകള്‍ നിരോധിക്കണമെന്ന ആവശ്യവും ഇതേ തുടര്‍ന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്. റോഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഈ രണ്ട് ആവശ്യങ്ങളും പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കികഴിഞ്ഞു.  അവരുടെ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ്  ഉറപ്പ് വരുത്തേണ്ടത് ബസ് ഉടമകളുടെ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പറ‍ഞ്ഞു.  പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടിലുണ്ടാകുന്ന അപകടങ്ങളെ പറ്റി അന്വേഷിക്കുന്ന പ്രൊഫഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയ്ക്ക് രൂപം കൊടുക്കണമെന്ന്  മലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി റിസര്‍ച്ച് ചെയര്‍മാന്‍ ലീ ലാം തെയ് ആവശ്യപ്പെട്ടു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ