യുട്യൂബും മെറ്റയും അടിമപ്പെടുത്തുന്നു, ഉറക്കം കളയുന്നു; പരാതിയുമായി കനേഡിയൻ പൗരൻ

Share

സാമൂഹ്യമാധ്യമങ്ങളായ യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാമ റെഡ്ഡിറ്റ്, ഫെയ്സ്ബുക്ക് എന്നിവയ്ക്കെതിരെ പരാതി നൽകി കനേഡിയൻ പൗരൻ. സമൂഹമാധ്യമങ്ങൾ അടിമപ്പെടുത്തുന്നുവെന്നും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും കാണിച്ചാണ് പരാതി. 2015 മുതൽ താൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിമിത്തം ഉൽപാദനക്ഷമതയിലും ശരീര പ്രതിച്ഛായയിലും നിരവധി പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ദിവസവും ദിവസവും നാല് മണിക്കൂർ വരെ ഇത്തരം സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിനായി ചെലവഴിക്കുകയാണ്.

പിന്നീടിത് രണ്ടുമണിക്കൂറായി ബോധപൂർവം കുറച്ചെങ്കിലും തന്റെ ഉറക്കത്തെയും ഉല്പാദനക്ഷമതയെയും അത് സ്വാധീനിച്ചുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ഇത് ചില പ്രത്യേക വ്യക്തികൾ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും വ്യാപകമായ പ്രശ്നമാണെന്നും അതുകൊണ്ട് എല്ലാവർക്കും വേണ്ടിയാണ് നിയമനടപടിക്ക് ഇയാൾ മുതിർന്നത്. പ്രശ്നം സങ്കീർണമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയൻ പൗരന് വേണ്ടി കേസേറ്റെടുത്ത നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ഫിലിപ്പ് ബ്രോൾട് അറിയിച്ചു.

ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സമൂഹമാധ്യമ ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോൾട് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ