കാര്‍ കഴുകിയാല്‍ 2000 പിഴയടക്കാം

വേനൽക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പൂട്ടാനൊരുങ്ങി ചണ്ധീഗഡ് മുനിസിപ്പൽ‍ കോർ‍പ്പറേഷൻ‍. ഏപ്രിൽ 15 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇത് ബാധകം.

കാര്‍ കഴുകിയാല്‍ 2000 പിഴയടക്കാം
car

വേനൽക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പൂട്ടാനൊരുങ്ങി ചണ്ധീഗഡ് മുനിസിപ്പൽ‍ കോർ‍പ്പറേഷൻ‍. ഏപ്രിൽ 15 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇത് ബാധകം.

പുൽ‍ത്തകിടികൾ നനയ്ക്കുക, മുറ്റം കഴുകുക, കാറുകളും മറ്റ് വാഹനങ്ങളും കഴുകുക തുടങ്ങി വെള്ളം ദുരുപയോഗം ചെയ്യുന്നവർ 2000 പിഴ അടയ്ക്കേണ്ടി വരും. ഇത്തരത്തിൽ വെള്ളം പാഴാക്കുന്നവരുടെ വീഡിയോയോ ചിത്രങ്ങളോ സോഷ്യൽ‍ മീഡിയയിൽ‍ പ്രത്യക്ഷപ്പെട്ടാൽ‍ പോലും പണി വീഴും. കുടിവെള്ളത്തിന്റെ ബില്ലിനൊപ്പം പിഴയും അടയ്ക്കേണ്ടി വരും. വെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽ‍ പെട്ടാൽ‍ മറ്റുള്ളവർക്കും അധികാരികളെ അറിയിക്കാമെന്ന് ചീഫ് എൻ‍ജിനിയർ‍ മനോജ് ബൻസാൽ‍ പറഞ്ഞു. കഴിഞ്ഞ വർഷം വെള്ളം പാഴാക്കിയതുമായി ബന്ധപ്പെട്ട് 500 പേർക്ക് പിഴ ചുമത്തിയിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു