ഗൂഗിള്‍ മാപ്പ് ചതിച്ചു; അമ്പല പടിക്കെട്ടു നിരങ്ങിയിറങ്ങി കാർ

0

ഗൂഗിൾ മാപ്പുനോക്കി പോയതാ…പക്ഷെ കിട്ടിയത് നല്ല മുട്ടൻ പണി. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചു പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കുന്നവർ പലപ്പോഴും പലരും ഇത്തരം അബദ്ധത്തിൽ ചെന്നുപെടാറുണ്ട് അത്തരത്തിലൊരബദ്ധമാണ് കോട്ടയത്തെ രണ്ട് ചെറുപ്പക്കാർക്ക് പറ്റിയത്.

ഗൂഗിൾ മാപ്പ് നോക്കി നീങ്ങിയ കാർ പടിക്കെട്ടു നിരങ്ങിയിറങ്ങി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തളിയിൽക്കോട്ടയ്ക്കു സമീപമാണ് അപകടം.നഗരത്തിൽ പരീക്ഷ എഴുതാൻ എത്തിയ പെരുമ്പാവൂർ സ്വദേശികളായ 2 യുവാക്കൾക്കാണ് ഇത്തവണ ഗൂഗിൾ മാപ്പിന്റെ പണി കിട്ടിയത്.

ഗൂഗിൾ മാപ്പ് നോക്കി പോയ കാർ ചെന്നുനിന്നത് ഒരു നടയിലാണ്. കാൽ നടയാത്രക്കാർക്ക് മാത്രം പോകാവുന്ന വിധത്തിലുള്ള നടയിൽ. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ തളിയിൽക്കോട്ടയ്ക്കു സമീപമാണ് സംഭവം ഉണ്ടായത്.

എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടിൽക്കവല – തളിയിൽക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവർ.വഴി തെറ്റിയെന്നു സംശയം തോന്നിയപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. ഗൂഗിൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി. തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാൽനടയാത്രക്കാർ മാത്രം പോകുന്ന ഇടവഴിയിലൂടെ കാർ നീങ്ങി

ഇതു കണ്ട നാട്ടുകാർ നടയുണ്ടെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഗ്ലാസ് ഇട്ടിരുന്നതു കാരണം കേട്ടില്ല. നടകൾ കണ്ട് പെട്ടെന്നു നിർത്താൻ ശ്രമിച്ചെങ്കിലും നിരങ്ങിനീങ്ങി. കാറിനും യാത്രക്കാർക്കും പ്രശ്നങ്ങളില്ല. രാത്രി ക്രെയിൻ ഉപയോഗിച്ചു കാർ പുറത്തെടുത്തു.