കാര്‍ഗോ വിമാനം അടിയന്തര ലാന്‍ഡിങ്ങിനിടെ രണ്ടായി പിളര്‍ന്നു

Share

സാന്‍ഹോസെയ്: അടിയന്തര ലാന്‍ഡിങ്ങിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. കോസ്റ്റാറിക്കയിലെ സാന്‍ഹോസെയ് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

ജര്‍മന്‍ ലോജിസ്റ്റിക് ഭീമന്‍മാരായ ഡി.എച്ച്.എല്ലിന്റെ ഉടമസ്ഥതയിലുള്ള ബോയിങ്ങ് 757 വിമാനമാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാര്‍ മൂലമായിരുന്നു വിമാനം അടിയന്തരമായി ഇറക്കിയത്. റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ പുറക് വശം രണ്ടായി പിളര്‍ന്നു.വലിയ പുകയും ഉയര്‍ന്നു.

അപകട സമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും മെഡിക്കല്‍ പരിശോധനയ്ക്കായി ഇവരെ ആശുപത്രയിലേക്ക് മാറ്റി.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്