‘ഓ ബൈ ഓസി’യിൽ നിന്ന് ജീവനക്കാർ പണം തട്ടിയ കേസ്; ഇരുക്കൂട്ടരും മുൻകൂർ ജാമ്യാപേക്ഷ നൽകി

‘ഓ ബൈ ഓസി’യിൽ നിന്ന് ജീവനക്കാർ പണം തട്ടിയ കേസ്; ഇരുക്കൂട്ടരും മുൻകൂർ ജാമ്യാപേക്ഷ നൽകി
diya (1)

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിൽ നിന്ന് മുൻ ജീവനക്കാർ പണം തട്ടിയെന്ന കേസിൽ ഇരുകൂട്ടരും മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 69 ലക്ഷം തട്ടിയെന്ന കേസിൽ നേരത്തെ സ്ഥാപനത്തിലെ ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. തട്ടിക്കൊണ്ടു പോകൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് ജി കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ജി കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ സാമ്പത്തിക തിരുമറി നടത്തിയെന്നായിരുന്നു കൗണ്ടർ കേസ്. ഈ കേസ് ശരി എന്നാണ് സാമ്പത്തിക ഇടപാട് രേഖകൾ സൂചിപ്പിക്കുന്നത്. തെളിവുകൾ പുറത്ത് വന്നതോടെ അന്വേഷണം ശരിയായ ദിശയിൽ എന്ന് ദിയാ കൃഷ്ണ പറഞ്ഞു.

ആദ്യഘട്ടത്തിൽ തങ്ങൾക്കെതിരെ പൊലീസ് നീങ്ങിയതിൽ തെറ്റുപറയാനാകില്ലെന്ന് ജി കൃഷ്ണകുമാർ പ്രതികരിച്ചു. കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

കവടിയാറിലെ ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു