10,644 പരാതികൾ; ഓല ഇലക്‌ട്രിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

Share

ന്യൂഡൽഹി: പതിനായിരക്കണക്കിന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന കമ്പനിയായ ഓല ഇലക്‌ട്രിക്കൽസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ജനറൽ പ്രമോദ് തിവാരിയോടാണ് 15 ദിവസത്തിനുള്ളിൽ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. അഥോറിറ്റി നൽകിയ നോട്ടീസിൽ ഓല പ്രതികരിച്ചിരുന്നു.

പരാതികളിൽ പറയുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് കമ്പനി അഥോറിറ്റിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്റ്റോബർ 21ന് അഥോറിറ്റി നൽകിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോർട്ടാണ് ആവശ്യമെന്നും അഥോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു.

ദേശീയ ഉപഭോക്ത്യ ഹെൽപ് ലൈൻ (എൻസിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്‌ട്രിക്കിനെതിരേ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാർമികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികൾ ഇവയിലുണ്ട്. പരാതികൾ കുമിഞ്ഞു കൂടിയതിനു പിന്നാലെയാണ് അഥോറിറ്റി വിഷയത്തിൽ നടപടി സ്വീകരിച്ചത്.

Read more

ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേർ കൂടി പിടിയിലായി. ഇടു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

ഇടുക്കി: ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കു വെടി വെക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യവും പരാജയം. മയക്കു വെടി വെക്കാ