സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.സ്വവർഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നൽകാൻ കോടതികൾ തയ്യാറാവരുതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. സ്വവർഗ ലൈംഗികത സുപ്രീംകോടതി ക്രിമിനൽക്കുറ്റമല്ലാതാക്കിയിരുന്നു. കേസ് ഏപ്രിൽ 20-ന് ഹൈക്കോടതി പരിഗണിക്കും.
ഇന്ത്യയില്‍ വിവാഹം രണ്ട് വ്യക്തികളുടെ ഒത്തുചേരല്‍ മാത്രമല്ല, പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു ബന്ധമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു ഭര്‍ത്താവിനെ ഒരു ജൈവിക പുരുഷനായും ഭാര്യയെ ഒരു ജൈവിക സ്ത്രീയായും പരിഗണിക്കുന്നതിനപ്പുറമുള്ള ഏത് വ്യാഖ്യാനവും എല്ലാ നിയമപരമായ വ്യവസ്ഥകളും പ്രാവര്‍ത്തികമാക്കില്ല. ഒരു പ്രത്യേക പെരുമാറ്റത്തെ അത് നിയമാനുസൃതമാക്കില്ലെന്നു സുപ്രിംകോടതി വിധിയെ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
സ്വവർഗവിവാഹം അംഗീകരിച്ചാലുണ്ടാകുന്ന കുടുംബപ്രശ്നങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടി. പുരുഷൻ ഭർത്താവും സ്ത്രീ ഭാര്യയും അതിലുണ്ടാകുന്ന കുട്ടികളുമുൾപ്പെടുന്ന ഇന്ത്യയുടെ കുടുംബ സങ്കൽപ്പവുമായി അതിനെ താരതമ്യം ചെയ്യാനാവില്ല. വ്യക്തിബന്ധവുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളിൽ നിയമനിർമാണം നടത്തേണ്ടത് കോടതി ക്രിമിനൽക്കുറ്റമല്ലാതാക്കിയിരുന്നു. കേസ് ഏപ്രിൽ 20-ന് ഹൈക്കോടതി പരിഗണിക്കും.
ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം എന്നിവ പ്രകാരം സ്വവർഗ വിവാഹത്തിന് അനുമതി തേടുന്ന ഹർജികൾ ഹൈക്കോടതിക്ക് മുന്നിലുണ്ട്. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കപ്പെടണമെന്ന് അടുത്തിടെ പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു. പോപ്പിന്റെ നിലപാടിനെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും സ്വാഗതം ചെയ്തു. എന്നാൽ, സുപ്രീംകോടതിയും കേന്ദ്രസർക്കാരും സ്വവർഗ വിവാഹത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.