ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

Share

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന് നടക്കും. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചക്കു രണ്ടിനുമാണ് നടക്കുന്നത്. എല്ലാവിധ കോവിദമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുനടക്കുക.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം സത്യപ്രതിഞ്ജ എടുത്ത ശേഷം ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലി കൊടുക്കുക. ത്രിതലപഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ബുധനാഴ്ച രാവിലെ പത്തിന് മുതിര്‍ന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം.

സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് ഉള്ളത്. നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ