ചക്കുളത്തുകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ഉത്സവമൂര്‍ത്തി ദര്‍ശനവും പൊങ്കാലയും സിംഗപ്പൂരില്‍

0

കേരളത്തിലെ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തി ദര്‍ശനം സിംഗപ്പൂരില്‍. 25-09-2019 മുതല്‍ 29-09-2019 വരെ റേസ് കോഴ്സ് ഓപ്പൺ ഫീൽഡിൽ (Race Course Road, Open Field, Little India) ആണ് ദര്ശനം ഒരുക്കിയിരിക്കുന്നത്.

നാനാജാതി മതസ്ഥരുടെയും അഭയകേന്ദ്രമായി വിളിപ്പുറത്തമ്മയായ ദേവി സമൂജ്ജ്വലമായ ഉദയകിരണങ്ങള്‍ പോലെ മര്‍ത്ത്യന്‍റെ മനസ്സിലെ ഭക്തിയുടെ നൂറുനൂറ് കമലദളങ്ങള്‍ ദേവിയുടെ കരുണാകടാക്ഷത്താല്‍ തൊട്ടുണരുന്നത്. അന്ധകാരത്തെ വകഞ്ഞു മാറ്റുന്ന അഗ്നിജ്വാല പോലെ അജ്ഞാനത്തിന്‍റെയും തമസ്സിന്‍റെയും ഭാവങ്ങളെ അമ്മയുടെ നാമജപം ഉന്മൂലനം ചെയ്യുന്നു. എത്രയെത്ര അത്ഭുതങ്ങളാണ് “സ്ത്രീകളുടെ ശബരിമല” എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ദേവിയുടെ തിരുനടയില്‍ നടക്കുന്നത്. സിംഗപ്പൂര്‍ നിവാസികള്‍ക്ക് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭവിക്കുവാനുള്ള അവസരം ഒരിക്കല്‍കൂടി ഉണ്ടായിരിക്കുകയാണ്

ചക്കുളത്തുകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തി

 ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഉമാമഹേശ്വര പൂജ, കനകധാര മഹാ സൗഭാഗ്യ പൂജ, മഹാ സുദർശന ഹോമം, മഹാ സാരസ്വത ശ്രീവിദ്യ പൂജ, വിളക്ക് പൂജ / കുങ്കുമർച്ചന, പാൽക്കുടം അഭിഷേകം, ഗുരുതി പൂജ  എന്നീ വിശേഷാൽ വഴിപാടുകളും ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. എല്ലാ വഴിപാടുകളിലും ഭക്ത ജനങ്ങൾക്ക്‌ പങ്കെടുക്കാവുന്നതാണ് 

ചക്കുളത്തുകാവ്‌ ക്ഷേത്രത്തിന്‍റെ മുഖ്യ കാര്യദര്‍ശിയും, ആത്മീയാചാര്യനുമായ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ തിരുമേനിയും,  ചക്കുളത്തുകാവ്‌ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, ക്ഷേത്ര മുഖ്യ പുരോഹിതനുമായ ശ്രീ മണിക്കുട്ടന്‍ തിരുമേനിയും, ശ്രീ ജയസൂര്യ തിരുമേനിയും പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകുക: Sunila Ramesh: 8233 4747, Rekha Dinesh: 9880 2597, Devi Krishnakumar: 8531 7686, Veni: 9489 0120, Rajesh: 8113 0814, Rekha Sachith: 8498 3054, Manesh M: 9385 0937, Sonu Nair: 9009 3757, Sujith S: 9002 2294, Vineesh VI: 9027 4750, Sudhakar Menon: 9710 1197, Govindan Nair: 9663 7950

Nearest MRT: Little India

Brochure
Brochure -Page 2