ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ എൽഡിഎഫ് സ്ഥാനാർഥി

ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ  എൽഡിഎഫ്  സ്ഥാനാർഥി
innocent-vareed-thekkethala-759x422

ചാലക്കുടിയിൽ ഇടതുപക്ഷത്തിനായി ജനപ്രിയ നായകൻ  ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. സിറ്റിങ് എംപി ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കാന്‍ ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

ഇന്നസെന്റിനു  വിജയ സാധ്യത കുറവായതിനാൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെയോ സാജു പോളിനേയോ ചാലക്കുടിയില്‍ മത്സരിപ്പിക്കണം എന്നായിരുന്നു ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി മുന്നോട്ടിവെച്ച അഭിപ്രായം. ഇന്നസെന്‍റിന് ചാലക്കുടിയില്‍ മത്സരിപ്പിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നുംപാര്‍ലമെന്‍റ് കമ്മിറ്റി യോഗത്തില്‍  വ്യക്തമാക്കിയിട്ടുമുണ്ട്.എന്നാൽ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കാൻ തന്നെയാണ് പാർട്ടി അന്തിമ തീരുമാനം.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം