പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
New-Project-14

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എഐസിസി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെപിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അടുത്ത ദിവസം അക്കാര്യം പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചില്ല.

സിപിഐഎമ്മില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് പരിഗണനയിലുള്ളത്; റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് ബിജെപി പരിഗണിക്കുന്നത്.

സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Read more

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും . ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെ

ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ജെറുസലേം: ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്. ഹൈഫയിലെ വാദി അല്‍ നിസ്‌നാസ് പരിസരത്താണ് സംഭവം