ഞെട്ടിക്കാൻ മഞ്ജു വാര്യർ; "ചതുർമുഖം" ട്രെയ്‌ലർ കാണാം

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ–സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന "ചതുർമുഖം" പ്രദർശനത്തിനെത്തുന്നത്. ഫിക്‌ഷന്‍ ഹൊററിന്റെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍. സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങി.

പതിവു ഹൊറര്‍  സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നു തന്നെയാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളജിൽ ഒന്നിച്ചുണ്ടായിരുന്ന തേജസ്വിനിയും ആന്‍റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്‍റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളജ് അധ്യാപകനായ ക്ലെമെന്‍റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണസാഹചര്യവും അതിന്‍റെ തുടര്‍ച്ചയായ് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

ഈ മൂന്നു മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. അതൊരു മൊബൈൽ ഫോൺ ആണ്. പേരിലെ നിഗൂഢത സിനിമയിലെ പ്രേതത്തിന്‍റെ കാര്യത്തിലും ഉണ്ട്. ചതുര്‍മുഖത്തിലെ ‘വില്ലന്‍’ അഥവാ ‘പ്രേതം’ ആരാണെന്ന കാര്യവും ഇതു വരെ വെളിവാക്കപ്പെട്ടിട്ടില്ല. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തിൽ അണിനിരക്കുന്നു.

അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിർമിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്‌ഷന്‍ സീക്വന്‍സുകളാണ്. രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ്  സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്‌ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു...സു...സുധി വാല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

Read more

60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈയിൽ  റിലീസ് ചെയ്യും; ടീസറും ഗാനങ്ങളും തരംഗമാകുന്നു

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈയിൽ റിലീസ് ചെയ്യും; ടീസറും ഗാനങ്ങളും തരംഗമാകുന്നു

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാ

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

ആറ് പതിറ്റാണ്ടിലേറെക്കാലം കോടിക്കണക്കിന് ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ നിർത്തിയ ഒരു സുവർണ്ണ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മൈസൂരു: സംഗീത ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി വിടപറഞ്ഞു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൈസൂ