മായ കൊണ്ട് കാണാക്കൂട് വച്ച് മഞ്ജു വാര്യർ ; ചതുർമുഖത്തിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറർ ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന മഞ്ജു വാര്യർ – സണ്ണി വെയ്ൻ ചിത്രം ചതുർമുഖത്തിലെ ‘മായ കൊണ്ട് കാണാക്കൂട് വച്ച്..’ എന്ന ഗാനം പുറത്തിറങ്ങി. ഡോൺ വിൻസെന്റ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനാണ്. മനു മഞ്ജിതാണ് വരികൾ ഒരുക്കിയിരിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രിൽ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും.

ഫിക്ഷന്‍ ഹൊററിന്‍റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. ഭയത്തിന്‍റെ മുഖ്യകാരണം ആധുനികശാസ്ത്രവും ടെക്നോളജിയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ഈ ജോണറില്‍ വരുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് ഫിലിം മേക്കേര്‍സാണ് ഈ ജോണറിലെ സിനിമകള്‍ എടുത്തിട്ടുള്ളത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന "ചതുര്‍മുഖം", ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

Read more

60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈയിൽ  റിലീസ് ചെയ്യും; ടീസറും ഗാനങ്ങളും തരംഗമാകുന്നു

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈയിൽ റിലീസ് ചെയ്യും; ടീസറും ഗാനങ്ങളും തരംഗമാകുന്നു

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാ

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

ആറ് പതിറ്റാണ്ടിലേറെക്കാലം കോടിക്കണക്കിന് ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ നിർത്തിയ ഒരു സുവർണ്ണ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മൈസൂരു: സംഗീത ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി വിടപറഞ്ഞു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൈസൂ