മദ്യത്തിനൊപ്പം തൊട്ടുകൂട്ടാൻ വിഷപാമ്പ്: യുവാക്കൾ ഗുരുതരാവസ്ഥയിൽ

Share

റായ്‌പുർ ∙ മദ്യത്തിനൊപ്പം ചുട്ട വിഷപ്പാമ്പിനെ തിന്ന രണ്ടു യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.

ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപം വിഷപ്പാമ്പിനെ കണ്ട വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കള്‍ പാതിവെന്ത പാമ്പിനെ എടുത്തു കൊണ്ടുപോയി പിന്നീട് മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമായി ഉപയോഗിച്ചതായും പൊലീസ് പറയുന്നു.

രാജുവിന് പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിനു വാല്‍ഭാഗവുമാണു ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നതെന്നും സംഭവ സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ