വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു ഭാര്യയെ വെട്ടിനുറുക്കി മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ തമിഴ് സിനിമ സംവിധായകൻ എസ്.ആർ.ബാലകൃഷ്ണനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു താൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. കന്യാകുമാരി സ്വദേശിനി സന്ധ്യ(35)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 21ന് ആണ് പള്ളിക്കരണി മാലിന്യ സംസ്കരണ പ്ലാന്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ കാലുകളും, വലതു കയ്യും കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്താൻ ചെന്നൈ ഡപ്യൂട്ടി കമ്മിഷണർ മുത്തുസ്വാമിയുടെ നേതൃത്വത്തിൽ 3 പ്രത്യേകസംഘങ്ങളെ നിയോഗിച്ച് കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കിയാണ് അന്വേഷണം നടത്തിയത്. സന്ധ്യയെ കാണാനില്ലെന്നു കാണിച്ചു 2 ദിവസം മുൻപു തൂത്തുക്കുടി പൊലീസിനു ലഭിച്ച പരാതിയാണു വഴിത്തിരിവായത്. ഇതോടെ പരാതിയിൽ കൊടുത്തിരിക്കുന്ന അടയാളങ്ങൾ ഒത്തു നോക്കിയപ്പോൾ പള്ളിക്കരണി മാലിന്യ സംസ്കരണ പ്ലാന്റിനു സമീപം കണ്ടെത്തിയ സ്ത്രീയുടെ കാലുകളും, കൈയും കന്യാകുമാരി സ്വദേശി സന്ധ്യയുടേതാണെന്ന് ഉറപ്പാക്കുകയായിരുന്നു. ഇതോടെ പോലീസ് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ബാലകൃഷ്ണൻ കുറ്റസമ്മതം നടത്തിയത്. പൊങ്കലിനു ബാലകൃഷ്ണന്റെ വീട്ടിൽ സന്ധ്യ എത്തിയിരുന്നെന്ന അയൽവാസികളുടെ മൊഴിയും നിർണായകമായി. സന്ധ്യയുടെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നുവരി 20ന് രാത്രി പത്തോടെയാണു കൊല നടന്നതെന്നു ഫൊറൻസിക് വിദഗ്ധർ പറഞ്ഞു. തമിഴ് സിനിമകളിൽ ചെറു വേഷങ്ങൾ ചെയ്തിരുന്ന സന്ധ്യയും സഹസംവിധായകനായിരുന്ന ബാലകൃഷ്ണനും പ്രണയിച്ചാണു വിവാഹം ചെയ്തത്.2010ൽ ബാലകൃഷ്ണൻ സ്വന്തമായി സിനിമ നിർമിച്ചെങ്കിലും വിജയിച്ചില്ല. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ മൂലം ഒരുവർഷമായി അകന്ന് കഴിയുകയായിരുന്നു ഇവർ. കഴിഞ്ഞ ജനുവരി 15ന് പൊങ്കൽ പ്രമാണിച്ച് സന്ധ്യ ജാഫർഖാൻപെട്ടിലെ ബാലകൃഷ്ണന്റെ വാടക വീട്ടിൽ എത്തിയിരുന്നു. പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഇതെ തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പ്രശ്നങ്ങൾ ഒത്തുതീർക്കാമെന്നു വിശ്വസിപ്പിച്ചു സന്ധ്യയെ ജാഫർഖാൻപെട്ടിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്നു ബാലകൃഷ്ണൻ പൊലീസിനോടു സമ്മതിച്ചു. ഇവർക്കു 2 മക്കളുണ്ട്.
Home Good Reads വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ച് ഭാര്യയെ വെട്ടിനുറുക്കി മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംവിധായകന്‍ അറസ്റ്റില്‍
Latest Articles
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
Popular News
‘ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും’ ; പ്രതികരണവുമായി പത്മജ വേണുഗോപാൽ
പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത...
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...