ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോട്ട്‌ലിസ്റ്റ് ചെയ്ത് വിജയ് സര്‍ക്കാര്‍. മണലൂര്‍, ചെയ്യൂര്‍ എന്നീ രണ്ടിടങ്ങളാണ് ഷോട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് അനുയോജ്യമാണോ എന്നറിയാൻ രണ്ടിടങ്ങളിലും സാധ്യതാ പഠനം നടത്തണമെന്ന് സർക്കാർ
എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നും ഏകദേശം അറുപത് കിലോമീറ്റര്‍ അകലെയാണ് മണലൂര്‍ സ്ഥിതി ചെയ്യുന്നത്. ചെയ്യൂര്‍ ആകട്ടെ 100 കിലോമീറ്റര്‍ അകലെയും.
ചെന്നൈയില്‍ നിന്നും 70കിലോമീറ്റര്‍ അകലെ ചെന്നൈ - ബെംഗളൂരു ഹൈവേയ്ക്ക് സമീപമാണ് പരന്തൂര്‍ സ്ഥിതി ചെയ്യുന്നത്. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് പരന്തൂരിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതെന്ന് മുഖ്യന്ത്രി സി ജോസഫ് വിജയ് നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. രണ്ടാമതൊരു വിമാനത്താവളം ചെന്നൈയ്ക്ക് അത്യാവശ്യമാണെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം കൃഷിയിടങ്ങള്‍ക്കോ ജനവാസകേന്ദ്രങ്ങള്‍ക്കോ ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് നിലവില്‍ രണ്ടിടങ്ങള്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കേ തന്നെയാണ് മുന്‍ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താന്‍ ആവശ്യമായ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തിയില്ല. മാത്രമല്ല ആവശ്യമായ അനുമതി ഇല്ലാതെയാണ് മുൻ സർക്കാർ പദ്ധതിയുമായി മന്നോട്ടു പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സ്ഥലം വാങ്ങുന്നത് അടക്കം പദ്ധതിയുടെ 90ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചെന്ന ഡിഎംകെ വാദം തെറ്റാണെന്ന് ടിവികെ മന്ത്രി ആര്‍ നിര്‍മല്‍ കുമാര്‍ സഭയില്‍ പറഞ്ഞിരുന്നു.