തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് നാലുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതുവരെ 387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 167 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96,942 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
522 പേർ ആശുപത്രിയിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16, 475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 16,002 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി. രോഗബാധയുണ്ടായ 387 പേരിൽ 264 പേർ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
114 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂര്‍-80, കാസര്‍കോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശ്ശൂര്‍-13, വയനാട്-3 എന്നിങ്ങനൊണ് രോഗം സഥിരീകരിച്ചിട്ടുള്ളത്. രോഗം ഭേദമായി പോകുന്നവരുടെ നിരക്ക് രാജ്യത്തില്‍ തന്നെ കേരളത്തിലാണ് കൂടുതലെന്നും ഇതിനോടകം 218 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.