സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്.

കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജ്ജൻമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതുവരെ സംസ്ഥാനത്ത് 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 127പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ ആയി. ഇന്ന് രോഗം ബാധിച്ചവരിൽ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സമ്പർക്കം വഴിയാണ്. വിദേശത്തു നിന്നും വന്നത് 5 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 20,821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് പോസിറ്റീവായ 11 കേസുകളില്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗബാധയുണ്ടായത്‌. അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരിലൊരാൾ കണ്ണൂര്‍ സ്വദേശിയാണ്. ഇവര്‍ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള ജില്ല കണ്ണൂരാണ്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായും സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് ചൊവ്വാഴ്ച 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 347 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.