പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

Share
പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിഡി സതീശന്റെ പ്രതികരണം. പി എം ശ്രീ യില്‍ നിന്ന് പിന്മാറണമെന്ന് ദീപാ ദാസ് മുന്‍ഷി അടക്കമുള്ള നേതാക്കളുടെ ചര്‍ച്ചയ്ക്ക് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്നത്. പി എം ശ്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാണമെന്ന് ദീപാ ദാസ് മുന്‍ഷി, രാജ് മോഹന്‍ ഉണ്ണിത്താന്‍ കെ സി ജോസഫ് പി ജെ കുര്യന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.എന്നാല്‍ നേതാക്കളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി. പാര്‍ട്ടിയുടെയും നേതാക്കളുടെയും വികാരം മാനിക്കും. ഉപസമിതി റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടിയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ അസംതൃപ്തരാണ് നേതാക്കള്‍. അതേസമയം പി എം ശ്രീയില്‍ സംസ്ഥാനത്തിന്റെ മതേതര സ്വഭാവത്തെ മുന്‍നിര്‍ത്തി തന്നെയാകും തീരുമാനം എന്നാണ് യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയത്. കെപിസിസിക്ക് ഫുള്‍ടൈം അധ്യക്ഷന്‍ വേണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ചേര്‍ത്ത് ഉപസമിതി വേണമെന്ന് ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്