സാന്റിയാഗോ: കോവിഡ് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാതെ ബീച്ചില്‍വെച്ച് മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത ചിലി പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ. മാസ്‌ക് ധരിക്കുന്നത് കര്‍ശനമായ ചിലിയില്‍ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ പറഞ്ഞു.
വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും മാസ്‌ക് ധരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വൈറലായതോടെ പിനെറ ക്ഷമാപണം നടത്തിയെങ്കിലും പിഴ ഒഴിവാക്കിയില്ല.