വിസ നല്‍കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന

Share

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചൈനയില്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ദീര്‍ഘകാല ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ചൈനയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുമെന്നും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.

ഇതിനോടകം മെഡിസിന്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ 23,000ത്തോളം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് തിരികെപോകാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

ന്യൂഡൽഹി: പൊതു-ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനമായ 'ജനഗണമന'യും ദേശീയഗീതമായ 'വന്ദേമാതര'വും ഒരുമിച്ച് ആലപിക്കുമ്പോൾ പാലിക്കേണ്ട

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

കൽപ്പറ്റ: വയനാട്ടിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ തുടർച്ചയായ അഞ്ചാം ദിവസമായ ശനിയാഴ്ചയും തെരച്ചിൽ പുരോഗമി

ജാമ്യത്തിൽ ഇറങ്ങി കൂട്ടക്കൊല; ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

ജാമ്യത്തിൽ ഇറങ്ങി കൂട്ടക്കൊല; ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

ഹൈദരാബാദ്: ഭാര്യയെയും മക്കളെയും കൂട്ടക്കൊല ചെയ്ത് 35-കാരന്‍. തനിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കൗമാരക്കാരിയെ കൊലപ്പെടുത്തി

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരാക്കാരനെ നിശ്ചിയിച്ച് പോര്‍ച്ചുഗല്‍ ദേശീയ ടീം. ജോര്‍ജ് ജീസസ് ആണ് ദേശീയ ടീമിന്റെ പുതിയ പരി