ഹൈദരാബാദ്: തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിലാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ചിരഞ്ജീവി നിർദേശിച്ചു.
തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് താരം ടെസ്റ്റ് നടത്തിയത്. കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്.