സിനിമ റിഹേഴ്സലിനിടെ അപകടം; നടൻ വിക്രമിന്റെ വാരിയെല്ലിന് പരുക്ക്

സിനിമ റിഹേഴ്സലിനിടെ അപകടം; നടൻ വിക്രമിന്റെ വാരിയെല്ലിന് പരുക്ക്
vikram1683107234088

സിനിമ ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രമിന് പരുക്ക്. പുതിയ ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്‌സലിനിടെ പരുക്കുപറ്റിയതായാണ് വിവരം. വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ മനേജർ അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തന്നോടുള്ള സ്‌നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേ​ഗം തിരിച്ചെത്തുമെന്ന് വാ​ഗ്ദാനം ചെയ്തതായും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിനായി വന്‍ മേക്കോവര്‍ ആണ് നടന്‍ നടത്തിയിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.

Read more

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് അധ്യക്ഷയായി ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം വിഭാഗത്തിന്റെ പിന്തുണയി

ഫൈറ്റർ ജെറ്റുകൾ കൂടുതൽ നൽകാൻ ചൈന: ഇവ പാകിസ്താൻ നേരത്തെ ഇന്ത്യക്കെതിരെ ഉപയോഗിച്ചതെന്ന് പെന്റഗൺ റിപ്പോർട്ട്

ഫൈറ്റർ ജെറ്റുകൾ കൂടുതൽ നൽകാൻ ചൈന: ഇവ പാകിസ്താൻ നേരത്തെ ഇന്ത്യക്കെതിരെ ഉപയോഗിച്ചതെന്ന് പെന്റഗൺ റിപ്പോർട്ട്

ന്യൂ ഡൽഹി: പാകിസ്താന് ചൈന കൂടുതൽ നാലാം തലമുറ ഫൈറ്റർ ജെറ്റുകൾ കൈമാറാനൊരുങ്ങുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട്. പതിനാറ് J-10C ഫൈറ്