നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

Share
നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി' ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു. ആഗോള ബോക്സ് ഓഫീസിൽ റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നത്. ഇന്ത്യയിലും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 229.5 കോടി രൂപയാണ് 'ഒഡീസി'യുടെ ഇന്ത്യൻ കളക്ഷൻ. 1.78 ബില്യൺ ഡോളറാണ് സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ.

ജൂലൈ 17ന് റിലീസ് ചെയ്ത 'ദ ഒഡീസി'യുടെ ആഗോള ഐമാക്സ് കളക്ഷൻ 534 മില്യൺ ഡോളറാണ്. പൂർണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമയാണിത്. ഗ്രീക്ക് കവി ഹോമർ രചിച്ച ഇതിഹാസ കാവ്യമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ഈ ചിത്രം ഒരുക്കിയത്. ട്രോജൻ യുദ്ധത്തിന് ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസകാവ്യത്തിൽ പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, നവംബർ 17 മുതൽ 'ദ ഒഡീസി' ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്ത് തുടങ്ങും. ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി, യൂട്യൂബ് മൂവീസ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ റെന്റ് / വീഡിയോ ഓൺ ഡിമാൻഡ് ഓപ്ഷനിൽ ചിത്രം ലഭ്യമാകും. ചിത്രത്തിന്റെ 4K അൾട്രാ എച്ച്.ഡി, ബ്ലൂ-റേ , ഡി.വി.ഡി പതിപ്പുകളും ഇതിനൊപ്പം ലഭ്യമാകുമെന്നാണ് വിവരം. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് ഉൾപ്പെടെ 90 മിനുട്ട് ബോണസ് ഫൂട്ടേജും ഡിജിറ്റൽ പതിപ്പിലുണ്ടാകും.

മാറ്റ് ഡാമൻ ആണ് ചിത്രത്തിൽ ഒഡീസിയസായി എത്തുന്നത്. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡയ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഏഥൻസ്: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. തമിഴ് സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോ

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും മുരളി ഗോപിയുടെ അമ്മയുമായ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ

ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ

ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17 കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി