കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ

0

കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ. വിമാനത്താവളത്തിൽ നാല് പരിശോധന രീതികളാണ് ഉള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവരെ റെഡ് ചാനലിലേയ്ക്ക് മാറ്റും. പിന്നീട് താത്കാലിക നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. രോഗലക്ഷണങ്ങളില്ലാത്തവർക്ക് പനി പരിശോധിക്കും. യാത്രക്കാർക്ക് ക്യൂർ അഡ് കോഡ് നൽകും.

അതേസമയം, പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് മുൻഗണനാക്രമം സർക്കാർ നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി എസി മൊയ്തീൻ പറഞ്ഞു. ആഗ്രഹിക്കുന്നവരെ കൊണ്ടുവരും. വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കും. രോഗ ലക്ഷണമുള്ളവരെ ക്വാറന്റീൻ സെൻററുകളിലേക്കും അല്ലാത്തവരെ വീടുകളിലേക്കും അയക്കും.

നാല് വിമാനത്താവളങ്ങളിൽ പ്രവർത്തനം സജ്ജമാണ്. വീടില്ലാത്തവർക്ക് 1,60,000 റൂമുകളും സജ്ജമാണ്. വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന സംഘമുണ്ട്. അത് അധ്യാപകരെ അടക്കം ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തലത്തിലെ നിരീക്ഷണം ഊർജിതമാക്കുമെന്നും താഴെത്തട്ടിലെ നിരീക്ഷണം ശക്തമാക്കി പുറത്തിറങ്ങി നടക്കുന്നവരെയടക്കം നിരീക്ഷിക്കുന്നതിന് നിലവിൽ തുടരുന്ന പ്രക്രിയ വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.