മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, ജില്ലകളിൽ മഴമുന്നറിയിപ്പ്

Share
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ തുലാവർഷമെത്തും. ബംഗാൾ ഉൽക്കടലിൽ ന്യൂന മർദത്തിനുള്ള സാധ്യത രൂപപ്പെട്ടതും മഴ കനക്കാൻ കാരണമായിട്ടുണ്ട്. ഇന്നും നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും, ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച അഞ്ച് ജില്ലകളിലും, വെള്ളിയാഴ്ച ആറ് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

15/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

16/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read more

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി

ഗ്യാനേഷിന്റെ രാജി വേണം; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ സഖ്യം, ‘ചലോ ദില്ലി’ മാർച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജി വേണം; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ സഖ്യം, ‘ചലോ ദില്ലി’ മാർച്ച് തുടങ്ങി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്