ക്ലൗഡ്‌ഫെയര്‍ സെര്‍വര്‍ തകരാറില്‍; ലോകത്താകമാനമുള്ള വിവിധ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു

0

ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് സേവന ദാതാക്കളായ ക്ലൗഡ്‌ഫെയര്‍ സെര്‍വര്‍ തകരാറുമൂലം ലോകത്താകമാനമുള്ള വിവിധ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇന്റര്‍നെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകൂടിയായ ക്ലൗഡിന്റെ ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്‌ഫെയര്‍ തകരാറിനെ തുടര്‍ന്ന് നിശ്ചലമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫ്‌ലൈട്രേഡര്‍, ഡൗണ്‍ ഡിറ്റക്റ്റര്‍, ഡിസ്‌കോര്‍ഡ്, കോയിന്‍ബേസ് പ്രോ പോലുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നുണ്ട്. ക്ലൗഡ്‌ഫെയര്‍ ക്ലൗഡ്‌ഫെയര്‍ സെര്‍വറുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള എല്ലാ നടപടികളും ചെയ്തുവരികയാണെന്ന് ക്ലൗഡ്‌ഫെയര്‍ സിഇഓ മാത്യൂ പ്രൈസ് പറഞ്ഞു.

ന്ത്യയിലെ പല മുന്‍നിര വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റ് സേവനങ്ങളും ക്ലൗഡ്‌ഫെയര്‍ സെര്‍വറുകളെ ആശ്രയിച്ചാണുള്ളത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സെര്‍വീസ് അറ്റാക്ക് പോലുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഈ വെബ്‌സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്‌ഫെയര്‍ സെര്‍വറുകളാണ്.