മൂന്ന് മാസത്തിനുള്ളില്‍ 1557 പദ്ധതികള്‍ പൂര്‍ത്തിയാക്കും: വീണ്ടും നൂറു ദിന പരിപാടിയുമായി സര്‍ക്കാര്‍

0

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.നാലരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ ആണ് നൂറ് ദിന കര്‍മ്മ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയതില്‍ മുഖ്യമന്ത്രി ആഹ്ളാദം പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സൈന്യത്തെ അദ്ദേഹം നന്ദിയും അനുമോദനവും അറിയിച്ചു.യുഎഇയിൽ നൽകിയത് ഊഷ്മള സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം നൂറ് ദിന കര്‍മ്മപരിപാടി –

രണ്ടാം നൂറു ദിന പരിപാടിയില്‍ തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കും റേഷൻകാർഡുകൾ സ്മാർട്ട് കാർഡുകളാകും, എല്ലാ ജില്ലകളിലും സുഭിക്ഷാ ഹോട്ടൽ ആരംഭിക്കും .1557 പദ്ധതികൾ നടപ്പിലാക്കും.ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമിച്ചു നൽകും.പുനർഗേഹം പദ്ധതിയിലൂടെ നിർമിച്ച 532 ഭവന സമുച്ചയങ്ങളുടെ താക്കോൽദാനം നിർവഹിക്കും.2500 പഠന മുറികൾ സ്കൂൾ വിദ്യാർത്ഥികൾക്കു നിർമിച്ചു നൽകും.

23 പൊലീസ് സ്റ്റേഷനുകൾക്ക് തറ കല്ലിടും.ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകൾ നാടിന് സമർപ്പിക്കും.കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആവിഷ്ക്കരിക്കും.ദുരന്ത നിവാരണ സാക്ഷരത പദ്ധതിക്ക് ഊന്നൽ നൽകും. രണ്ടാം ഘട്ട പ്രവാസി ഭദ്രതാ പദ്ധതി ഉദ്ഘാടനം ചെയ്യും.കിഫ്ബി വഴി ശബരിമല ഇടത്താവള ക്രമീകരണം നടത്തും.

15000 പേർക്ക് പട്ടയം നൽകും ,സംസ്ഥാനത്ത് ആകെ വാതില്‍പ്പടി സംവിധാനം കൊണ്ട് വരും അതിഥി തൊഴിലാളികള്‍ക്ക് അടക്കം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കൊണ്ട് വരും. മത്സ്യ തൊഴിലാളികള്‍ക്കുള്ള 532 വീടുകളുടെ താക്കോല്‍ ദാനം നല്‍കും . കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ ഉദ്ഘാടനം ചെയ്യും.ഇടുക്കിയില്‍ എന്‍സിസി സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും 1500 റോഡുകളുടെ ഉദ്ഘാടനം നടത്തും കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്ബനാട് കായലില്‍ ബണ്ടു നിര്‍മ്മാണം തുടങ്ങും.