ഗൂഢാലോചന, ഗൂഢാലോചന തന്നെ; മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്ത പൊലീസിന്‍റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. പൊലീസ് നടപടി തെറ്റാണെങ്കിൽ തെളിവുകൾ ഹാജരാക്കിക്കൊള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്തതിൽ തനിക്ക് വിശ്വാസക്കുറവില്ല.

നിങ്ങളുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്തുന്നവരുണ്ട്. അതു നടത്തിയാൽ കേസെടുക്കും. ശബ്ദമുയർത്തി കാര്യങ്ങൾ നേടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നവകേരള യാത്രയ്ക്കതിരേ പ്രതിപക്ഷപാർട്ടികളുടെ സമരം റിപ്പോർച്ച് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരേയാണ് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്. നവകേരള ബസിനു നേരെ കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞിരുന്നു. ഇതു റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരേയാണ് കേസ്. അതിനു പുറമേ ഡിജിപിയുടെ വസതിയിലേക്ക് മഹിളാ മോർച്ച നടത്തിയ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത 4 മാധ്യമപ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്.