നവകേരള സദസ്സ് സർക്കാർ പരിപാടി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസിന് കാസർ​ഗോഡ് പൈവളികെയിൽ തുടക്കം. മഞ്ചേശ്വരത്തെ പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവ​ഹിച്ചു. നവകേരള സദസ് സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഈ പരിപാടിയിൽ പ്രധാന റോളിൽ എംഎൽഎ ഉണ്ടാകണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വേദിയിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

2016ന് മുമ്പുള്ള സർക്കാരായിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകില്ലെന്നും 2016 ന് മുമ്പ് കേരളീയർ നിരാശയിൽ ആയിരുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള ബസിലെ ആർഭാടം മാധ്യമങ്ങൾ നേരിട്ട് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബസിന്റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആർഭാടം കണ്ടെത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചു.

Read more

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയു

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജി

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി