ഈ കാപ്പി സൂപ്പറാണ്; വില കിലോയ്ക്ക് 25,000 രൂപ വരെ; പക്ഷെ ഉണ്ടാക്കുന്നത്‌ വെരുകിന്റെ കാഷ്ടത്തില്‍ നിന്നും

കിലോയ്ക്ക് 25,000 രൂപ വില വരുന്ന  ഈ കാപ്പിക്കുരു നിര്‍മ്മിക്കുന്ന രീതി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും. കാരണം ഇത് നിര്‍മ്മിക്കുന്നത് വെരുകിന്റെ കാഷ്ടത്തില്‍ നിന്നാണ്.

ഈ കാപ്പി സൂപ്പറാണ്; വില  കിലോയ്ക്ക് 25,000 രൂപ വരെ; പക്ഷെ ഉണ്ടാക്കുന്നത്‌ വെരുകിന്റെ കാഷ്ടത്തില്‍ നിന്നും
cofee

കിലോയ്ക്ക് 25,000 രൂപ വില വരുന്ന  ഈ കാപ്പിക്കുരു നിര്‍മ്മിക്കുന്ന രീതി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും. കാരണം ഇത് നിര്‍മ്മിക്കുന്നത് വെരുകിന്റെ കാഷ്ടത്തില്‍ നിന്നാണ്. അതെ സംഭവം സത്യമാണ്. വെരുക് തിന്നുന്ന കാപ്പിക്കുരുവില്‍ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. വെരുകിന്റെ കാഷ്ടം ശേഖരിച്ച ശേഷം അതുമായി ചേര്‍ത്താണ് പ്രത്യേക കാപ്പിക്കുരു തയ്യാറാക്കുന്നത്.

കൂടുതല്‍ പോഷകഗുണമുള്ളതാകുന്നു എന്നതാണ് ഈ കാപ്പിക്കുരുവിന്റെ വില കൂട്ടുന്നത്. ഇത്തരം കാപ്പിക്കുരു നിര്‍മ്മിക്കുന്നതിനുള്ള ചെലവ് തന്നെയാണ് ഇതിന്റെ വില കൂട്ടുന്നതും. എന്നാല്‍ ഈ വെരുക് കാപ്പിയ്ക്ക് ആരാധകര്‍ അങ്ങ് ഗള്‍ഫിലും യൂറോപ്പിലും ഏറെയാണ്‌. അതുകൊണ്ട് തന്നെ ഇതിന് വില വിദേശത്ത് കിലോയ്ക്ക് 20,000 മുതല്‍ 25,000 വരെയാണ്. കാപ്പിയുടെ പ്രധാന കേന്ദ്രമായ കര്‍ണാടകയിലെ കുടകിലാണ് ഇതിന്റെ വ്യാപകമായ നിര്‍മ്മാണം നടക്കുന്നത്. പഴുത്ത കാപ്പിക്കുരുവിന്റെ തൊലി മാത്രമാണ് സാധാരണഗതിയില്‍ വെരുകകുള്‍ തിന്നുന്നത്. ഇത് വിഴുങ്ങുന്ന കുരുവിലേക്ക് വയറ്റിനുള്ളിലെ ചില പ്രോട്ടീനുകള്‍ കൂടി കലര്‍ന്ന കാപ്പിക്കുരുവാക്കി മാറ്റും.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്