80,000 രൂപ ജീവനാംശം നാണയങ്ങളാക്കി നൽകാന്‍ യുവാവ്; കൊടുത്തു കോടതി എട്ടിന്‍റെ പണി

Share

വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ ജീവനാംശം പൂർണമായും നാണയങ്ങളായി നൽകിയ യുവാവിന് തിരിച്ച് പണി കൊടുത്ത് കോടതി. കോയമ്പത്തൂർ ജില്ലാ കുടുംബ കോടതിയിലാണ് ഈ അസാധാരണമായ സംഭവവികാസങ്ങൾ നടന്നത്.

ഭാര്യക്ക് ഇടക്കാല നഷ്ടപരിഹാരമായി കോടതി നിർദേശിച്ച 80,000 രൂപയാണ് കോയമ്പത്തൂർ സ്വദേശിയായ മുപ്പത്തേഴുകാരൻ ഒരു രൂപയുടെയും രണ്ട് രൂപയുടെയും നാണയങ്ങളാക്കി കോടതിയിലെത്തിയത്. ഇയാൾ കോടതിയിലേക്ക് നാണയങ്ങളുമായി എത്തുന്നതും തിരികെ പോവുന്നതുമായ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കോൾ ടാക്സി ഡ്രൈവറും ഉടമയുമായ യുവാവിൽനിന്ന് കഴിഞ്ഞ വർഷമാണ് ഭാര്യ വിവാഹ മോചനം നേടുന്നത്. യുവതിക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകണമെന്നും അന്ന് കുടുംബ കോടതി വിധിച്ചിരുന്നു. എന്നാൽ, ഇടക്കാല ആശ്വാസമെന്ന നിലയിൽ കോടതി അത് പിന്നീട് 80,000 രൂപയാക്കി കുറച്ചു. ഈ പണം നൽകാനാണ് യുവാവ് കോടതിയിലെത്തിയത്. സ്വന്തം കാറിൽ വന്ന ഇയാൾ 80,000 രൂപ, ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളാക്കി 20 തുണി സഞ്ചികളിൽ കെട്ടിയാണ് കൊണ്ടുവന്നത്.

പണം കൈമാറാന്‍ ശ്രമിക്കുന്നതിനിടെ കോടതി ഇത് തടഞ്ഞു. കോടതിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് വിമർശിച്ച കോടതി യുവാവിനെ ശാസിച്ച ശേഷം നഷ്ടപരിഹാരം വ്യാഴാഴ്ചയ്ക്കുള്ളിൽ ഈ പണം നോട്ട് രൂപത്തിൽ തന്നെ ഉടന്‍ കൈമാറന്‍ ആവശ്യപ്പെട്ടു. യുവാവിനോടു തന്നെ പണം എടുത്ത് തിരികെ കൊണ്ടുപോകാനും കേസ് അടുത്ത ദിവസം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ വ്യാഴാഴ്ച യുവാവ് കോടതിയിലെത്തി പണം നോട്ടുകെട്ടാക്കി കൈമാറിയെങ്കിലും ശേഷിക്കുന്ന 1.2 ലക്ഷം രൂപ കൂടി ഉടൻ തന്നെ കൈമാറാനും കോടതി ഉത്തരവിട്ടു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു