കൊളംബിയയില്‍ വിമാനാപകടം;14 മരണം

കൊളംബിയയില്‍ വിമാനാപകടം;14 മരണം
new-1552211467346

ബൊഗോട്ട:  കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. ലേസര്‍ എയര്‍‌ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാനസർവീസ് നടത്തുന്ന ലേസർ എയർലൈൻസിന്റെ ഡഗ്ലസ് ഡി.സി-3 എന്ന ചെറുവിമാനമാണ് തകർന്നുവീണത്.

മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊളംബിയന്‍ നഗരമായ വില്ലാവിസെന്‍സിയോയില്‍ നിന്ന് ബ്രസീല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തരെയ്‌റ നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് ഇത്.

തെക്കൻ കൊളംബിയയിലെ സാൻ ഹൊസെ ഗവിയേരയിൽനിന്ന് വില്ലാവിൻസെസിയോ നഗരത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാർ മൂലമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മോശം കാലാവസ്ഥമൂലം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്