കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനെട്ടാം സ്വര്‍ണനേട്ടവുമായി ഇന്ത്യ; മേരി കോമിനു പുറമേ ഗൗരവ് സോളങ്കിക്ക് സ്വര്‍ണ്ണം

1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്ഞിയായി മേരി കോം. ബോക്‌സിംഗില്‍ 45-48 കിലോഗ്രാം വനിതാ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനെട്ടായി. 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമത്താണ് സ്വര്‍ണ്ണം നേടിയത്. പുരുന്മാരുടെ 49 കിലോ വിഭാഗത്തില്‍ അമിത് വെള്ളി നേടി.പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണ്ണം നേടി. ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സഞ്ജീവ് സ്വര്‍ണ്ണം നേടിയത്. ഇതോടെ 20 സ്വര്‍ണ്ണവും 12 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ 26 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

നേരത്തെ വനിതകളുടെ ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോം സ്വര്‍ണ്ണം ചൂടിയിരുന്നു. അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രീസ്റ്റീന ഒകുഹാരെയെ ഇടിച്ചിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിസില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്. എതിരാളിയെ 5-0 ന് ഇടിച്ചിട്ടാണ് മേരികോം ഇന്ത്യന്‍ ഇടിമുഴക്കമായത്.

ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്. അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.