രാഷ്ട്രപതിയെ കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു: പ്രധാനമന്ത്രി

രാഷ്ട്രപതിയെ കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു: പ്രധാനമന്ത്രി
PTI01-31-2025-000262B-0_1738324475491_1738324499009

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെക്കുറിച്ച് സോണിയ ഗാന്ധി നടത്തി‍യ പ്രതികരണം വൻ വിവാദത്തിൽ. "പ്രസംഗത്തിന്‍റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു, അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല പാവം'' എന്ന പ്രതികരണമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് സോണിയ ഗാന്ധി നടത്തിയത്.

എന്നാൽ, ഈ പ്രതികരണം രാഷ്ട്രപതി ഭവന്‍റെ അന്തസിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്നും, പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ലെന്നും രാഷ്ട്രപതി ഭവൻ പ്രതികരിച്ചു. സത്യത്തിൽ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കലും ക്ഷീണിതയാകില്ലെന്നും രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയെയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയുടെ വരേണ്യ, ദരിദ്ര–ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. സോണിയ ഗാന്ധി നടത്തിയ ഈ പ്രതികരണത്തിൽ കോൺഗ്രസ് മാപ്പു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, സോണിയ ഗാന്ധിയെ പിന്തുണച്ചു കൊണ്ട് മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. അമ്മ മോശം അർഥത്തിലല്ല ആ വാക്കുകൾ ഉപയോഗിച്ചതെന്നും, മാധ്യമങ്ങൾ പരാമർശത്തെ വളച്ചെടിക്കുകയാണ് ചെയ്തതെന്നുമാണ് പ്രിയങ്ക വ്യക്തമാക്കിയത്.

Read more

ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്

ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ. മതപരമായി പ്രാധാ

പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലന്

പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലന്

സിങ്കപ്പൂർ: സിങ്കപ്പൂർ പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലന് ലഭിച്ചു. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സി