യോക്കോഹാമ: ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ് തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ജീവനക്കാര്‍. തമിഴ്നാട് മധുരൈ സ്വദേശിയായ അന്‍പഴകനും പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിനയ് കുമാറുമാണ് രക്ഷിക്കണമെന്ന സന്ദേശവുമായി വീഡിയോ ചെയ്തിരിക്കുന്നത്. കപ്പലിലെ യാത്രക്കാര്‍ക്ക് മാത്രമായിരുന്നു അസുഖം ബാധിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം ഇപ്പോള്‍ ജീവനക്കാര്‍ക്കും അസുഖം പടര്‍ന്നതായാണ് പറയുന്നത്.
കപ്പലിലെ യാത്രക്കാര്‍ക്ക് മാത്രമായിരുന്നു അസുഖം ബാധിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം ഇപ്പോള്‍ ജീവനക്കാര്‍ക്കും അസുഖം പടര്‍ന്നതായാണ് പറയുന്നത്. പ്രശ്നങ്ങളില്ല, കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നായിരുന്നു ആദ്യം പറഞ്ഞു വെങ്കിലും ഇപ്പോഴത്തെ നില വളരെ മോശമാണ്. ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണ്.
വൈറസ് ബാധ സ്ഥിരീകരിക്കാത്തവരെയെങ്കിലും തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്‍പഴകന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ജോലി നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു ആദ്യം ഈ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജീവന്‍ പോകുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ജപ്പാന്‍ അധികൃതര്‍ ഭക്ഷണവും വെള്ളവുമെല്ലാം എത്തിക്കുന്നുണ്ട്. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്കൊപ്പം കഴിയുന്നത് കൂടുതല്‍ പേരിലേക്ക് അസുഖം പടരാന്‍ ഇടയാക്കുമെന്നും അന്‍പഴകന്‍ വീഡിയോയില്‍ പറയുന്നു.