ഈ രാജ്യങ്ങള്‍ക്ക് സൈന്യമില്ല; സ്വന്തമായി സൈന്യമില്ലാത്ത ചില രാജ്യങ്ങളെ കുറിച്ചറിയാം

സൈന്യബലം ഏറെയുള്ള രാജ്യമാണ് നമ്മുടേത്‌. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെ സ്ഥിതിയും അങ്ങനെയാണ്. എന്നാല്‍ സ്വന്തമായി ഒരു സൈന്യബലം പോലും ഇല്ലാത്ത രാജ്യങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ?

Share
ഈ രാജ്യങ്ങള്‍ക്ക് സൈന്യമില്ല; സ്വന്തമായി സൈന്യമില്ലാത്ത ചില രാജ്യങ്ങളെ കുറിച്ചറിയാം
iceland

സൈന്യബലം ഏറെയുള്ള രാജ്യമാണ് നമ്മുടേത്‌. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെ സ്ഥിതിയും അങ്ങനെയാണ്. എന്നാല്‍ സ്വന്തമായി ഒരു സൈന്യബലം പോലും ഇല്ലാത്ത രാജ്യങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ?

രാജ്യത്തിന്റെ സംരക്ഷണത്തിനു സൈന്യം വേണമെന്ന ധാരണ പൊളിച്ചടുക്കിയ രാജ്യങ്ങളും ഉണ്ട്. അങ്ങനെ സമാധാനത്തിന്റെ സന്ദേശം എഴുതുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം.

അന്‍ഡോറ

പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അന്‍ഡോറ. 450 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണം. പൈറീനെസ് പര്‍വ്വത നിരകള്‍ക്ക് സമീപത്തായി സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ള ജനങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം അന്‍ഡോറക്കാണ്‌. നിങ്ങളെ വിസ്‍മയിപ്പിക്കുന്ന പ്രധാന കാര്യം, ഈ രാജ്യത്ത്  നൂറ്റാണ്ടുകളായി സൈന്യമില്ലെന്നതാണ്. ക്രമസമാധാനപാലനത്തിന് പേരിന് ഒരു പൊലീസ് സേന മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളാണ് ഇവിടെ പൊലീസിനെയും അപ്രസക്തമാക്കുന്നത്.

ഐസ്‍ലാന്‍ഡ്

വടക്കന്‍ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‍ലാന്‍ഡ്. ലോകത്തെ ഏറ്റവും അധികം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണിത്.ലോകത്ത് ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങളുടെ കൂട്ടായ്മ കൂടിയാണ് ഇവിടം. 1869 മുതല്‍ ഈ രാജ്യത്ത് സൈന്യമില്ല. നാറ്റോയില്‍ അംഗമായ ഐസ്‍ലാന്‍ഡിന് അമേരിക്കയുമായി പ്രതിരോധത്തില്‍ പേരിനൊരു കരാറുണ്ടെന്ന് മാത്രം.

മൗറീഷ്യസ്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കന്‍ വന്‍കരയില്‍പ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 2040 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. 1968 മുതല്‍ ഈ രാജ്യത്തിനും സ്വന്തമായി സൈന്യമില്ല. മൊത്തം സുരക്ഷ നോക്കാന്‍ ഇവിടെ പതിനായിരം പൊലീസുകാരാണുള്ളത്.

പനാമ

മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണിത്. വടക്ക്‌തെക്ക് അമേരിക്കകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ രാജ്യമാണ്. കോസ്റ്ററിക്ക, കൊളംബിയ എന്നിവയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. വമ്പന്‍ സമ്പദ് ശക്തികൂടിയാണ് പനാമ. 1990 മുതല്‍ പനാമക്കും സ്വന്തമായി സൈന്യമില്ല.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി