ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്സിൻ ഫലപ്രദമെന്ന് ഐ.സി.എം.ആർ.

0

ന്യൂഡൽഹി: ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) വ്യക്തമാക്കി. ‘ കോവിഡിൻറെ വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമാണ്. ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനെയും വാക്സിൻ പ്രതിരോധിക്കും’- ഐ.സി.എം.ആർ. ട്വീറ്റ് ചെയ്തു.

‘സാർസ് കോവി2 വൈറസിന്റെ യു.കെ. വകഭേദം), ബ്രസീൽ വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം എന്നിവയെ ഐ.സി.എം.ആർ.- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്തിരുന്നു. ഇവയെ നിർവീര്യമാക്കുന്നതിനുള്ള കഴിവ് കോവാക്സിനുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.’-ഐ.സി.എം.ആർ. അറിയിച്ചു.