കൊവാക്സിനും വില കുറച്ചു

Share

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ പ്രതിഡോസ് 400 രൂപയ്ക്ക് നല്‍കും. നേരത്തെ 600 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില പ്രതിഡോസിന് 1200 രൂപയായി തുടരും.

ഭാരത് ബയോടെക്-ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നാണ് കോവാക്സിന്‍.

രാജ്യം ഇന്ന് നേരിടിരുന്ന പ്രതിസന്ധിയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാവുന്ന ഈ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കുള്ള കോവാക്‌സിന്‍ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറയ്ക്കുന്നുവെന്ന് ഭാരത് ബയോടെക് മേധാവി കൃഷ്ണ എം എല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച് ഇന്ത്യയില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വിലയും കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ പ്രതിഡോസ് 300 രൂപയ്ക്ക് നല്‍കുമെന്നാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. നേരത്തെ 400 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ