ന്യൂഡല്‍ഹി: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് തീരുമാനമായത്. മെയ് ഏഴ് മുതല്‍ മെയ് 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും ഇത് സംബന്ധിച്ച നിരക്ക് പട്ടിക നല്‍കിയിട്ടുണ്ട്.
അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നവര്‍ 15,000 രൂപ ടിക്കറ്റിനായി നല്‍കണം. ദോഹയില്‍നിന്ന് കൊച്ചിയിലെത്തുന്നവര്‍ 16,000 രൂപയും ബഹറിനില്‍നിന്ന് കൊച്ചിയിലെത്തുന്നവര്‍ 17,000 രൂപയുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടത്. കുവൈത്തിൽ നിന്നും കൊച്ചിയിലെത്തുന്നവർ (19000 രൂപയാണ് നൽകേണ്ടത്.
അമേരിക്കയില്‍നിന്ന് ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളിലേയ്ക്കാണ് സര്‍വീസ് ഉള്ളത്. അവിടങ്ങളിലേയ്ക്ക് എത്തുന്നവര്‍ ഒരുലക്ഷം രൂപയാണ് ടിക്കറ്റിനായി നല്‍കേണ്ടത്. ലണ്ടനില്‍നിന്ന് എത്തുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ധാക്കയില്‍നിന്ന് എത്തുന്നവര്‍ക്ക് 12,000 രൂപയായിരിക്കും നിരക്ക്. എയര്‍ ഇന്ത്യ മാത്രമായിരിക്കും നിരക്ക്. എയര്‍ ഇന്ത്യ മാത്രമായിരിക്കും ഒന്നാം ഘട്ടത്തില്‍ സര്‍വീസ് നടത്തുക.
അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കോഴിക്കോട് എന്നിവയാണ് ഏഴാം തീയതി കേരളത്തിലേയ്‌ക്കെത്തുന്ന വിമാനസര്‍വീസുകള്‍. തുടര്‍ന്നുള്ളദിവസങ്ങളില്‍ മനാമ, കുവൈത്ത്, മസ്‌കത്ത്, ക്വലാലംപുര്‍, ദമാം, ദുബായ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് പ്രവാസികളെയുംകൊണ്ടുള്ള വിമാനങ്ങള്‍ കേരളത്തിലെത്തും. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂർ, യുകെ, ബംഗ്ലാദേശ് ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍നിന്നാണ് ആദ്യ ആഴ്ച്ച പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത്.