തിരുവനന്തപുരം: പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് സ്ഥിരീകരിച്ചതോടെ സ്ഥിരീകരിച്ചതോടെ പ്രതിരോധ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് വീണ്ടും പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങൾ നേരത്തേ പുറത്തിറക്കിയിരുന്നു. ഇവ കർശനമായി പാലിക്കാൻ എല്ലാവർക്കും നിർദേശം നൽകിയെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
- കോവിഡ് 19 ബാധയുള്ള രാജ്യങ്ങളിൽ നിന്നു വന്നവർ ജില്ലാ മെഡിക്കൽ ഓഫിസർമാരുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ നിർബന്ധമായും ഫോൺ മുഖേന ബന്ധപ്പെടണം. ഇത്തരം യാത്രികരുടെ വിവരങ്ങൾ അറിയുന്നവരും ആരോഗ്യവകുപ്പിനെ അറിയിക്കണം.
- ഇതുമായി ബന്ധപെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
- വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉള്ളവർ ഒപിയിലോ കാഷ്വൽറ്റിയിലോ പോകരുത്. നോഡൽ ഓഫിസറെ അറിയിച്ചശേഷം ഐസലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തണം.
- പനി, തൊണ്ടവേദന, ചുമ എന്നിവ പ്രധാന ലക്ഷണങ്ങൾ. വയറിളക്കവും വരാം. തീവ്രമാകുകയാണെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യത. പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. നിലവിൽ എന്തെങ്കിലും രോഗമുള്ളവർക്ക് വൈറസ് ബാധിക്കുന്നത് അപകടകരം.
- ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗം അതിവേഗം പടരും.
- എല്ലാ രാജ്യാന്തര യാത്രക്കാർക്കും കണക്‌ഷൻ വിമാനങ്ങളിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്കും പരിശോധന. രോഗസംശയമുണ്ടങ്കിൽ വീടുകളിൽ 28 ദിവസം നിരീക്ഷിക്കും. ഇവരും വീട്ടിലുള്ളവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിക്കോ പോകരുത്. മറ്റുള്ളവരുമായി സമ്പർക്കവും പാടില്ല.