കൊറോണവൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചത്; ശാസ്ത്രീയ തെളിവുകളുമായി ചൈനീസ് ഗവേഷക

0

കൊറോണവൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ. അത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും യാന്‍ അവകാശപ്പെടുന്നു. വെള്ളിയാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോ ആയ ലൂസ് വുമണില്‍ പങ്കെടുത്തുകൊണ്ടാണ് ഡോ.ലീ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്നോടുണ്ടെന്നും ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.

“ചൈന നിശബ്ദയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഹോങ്കോങിൽ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ഞാൻ. ഈ വൈറസ് പ്രകൃതിയിൽ നിന്നുള്ളതല്ല. മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വൻസ്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വൈറസ് തിരിച്ചറിയാൻ കഴിയും. ഈ തെളിവുകൾ ഉപയോഗിച്ച് ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് ഞാൻ പറയും. ബയോളജിയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും.”- ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷക ആയിരുന്ന ഡോ. ലി അഭിമുഖത്തിൽ പറഞ്ഞു.

ഹോങ്കോംഗ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തില്‍ ജോലി ചെയ്തിരുന്ന ഡോ. ലീ കഴിഞ്ഞ ഒരുവര്‍ഷമായി കൊറോണ വൈറസിനെപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് സര്‍ക്കാരിന് മുന്നേതന്നെ അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ വിവരം മൂടിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ഡോ. ലീ കണ്ടെത്തി. തുടര്‍ന്ന് നേരത്തേയും ലീ വൈറസ് മനുഷ്യനിര്‍മിതമാണെന്ന് വാദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ തനിക്ക് നേരെയുണ്ടായ വെല്ലുവിളികളേയും സുരക്ഷാപ്രശ്‌നങ്ങളു ടേയും പശ്ചാത്തലത്തില്‍ ഡോ.ലീ യുഎസ്സിലേക്ക് കടന്നത്.

വുഹാനിൽ ന്യൂമോണിയയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കിടെയാണ് താൻ വൈറസിനെപ്പറ്റി അറിഞ്ഞതെന്നും ലി പറയുന്നു. ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സർക്കാർ അവകാശവാദം കളവാണെന്നും ലി പറഞ്ഞു. ഡിസംബറിനും ജനുവരിക്കും ഇടയില്‍ രണ്ട് ഗവേഷണങ്ങളാണ് ലീ നടത്തിയത്. എന്നാൽ ഇതേകുറിച്ച് ലീയോട് നിശബ്ദയായിരിക്കാനാണ് മുതിര്‍ന്ന ഗവേഷകര്‍ നിര്‍ദേശിച്ചത്. വിവരം പുറത്തുവിട്ടാല്‍ അത് അപകടമാണെന്ന് അവര്‍ പറഞ്ഞതായും പറയുന്നു.

ജനുവരി മുതല്‍ താനും കൂടെയുള്ള ഗവേഷക സംഘവും വൈറസ് പഠനത്തിന് പിന്നാലെയാണെന്നും തന്റെ കണ്ടെത്തലുകള്‍ ശാസ്ത്രീയ തെളിവുകളോടെ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ലീ പറഞ്ഞു. ‘എന്താണ് സത്യമെന്ന് ലോകത്തോട് തുറന്നുപറയണം. അല്ലാത്തപക്ഷം എനിക്ക് കുറ്റബോധമാവും ഉണ്ടാവുക. ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് വന്നതിന് പിന്നാലെ ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് ഭരണകൂടം നശിപ്പിച്ചു. ഞാന്‍ നുണപ്രചാരണം നടത്തുകയാണെന്ന് വരുത്തതീര്‍ക്കാന്‍ വരെ ആളുകളെ നിയോഗിച്ചിട്ടുമുണ്ട്. ലീ പറഞ്ഞു.