ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Share

കണ്ണൂര്‍: ദുബായിൽ കൊവിഡ് സ്ഥിരീകരിച്ച തലശ്ശേരി സ്വദേശി മരിച്ചു. ടാക്സി ഡ്രൈവറായ പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. പ്രദീപിന് സമയത്ത് ചികിത്സ കിട്ടിയില്ലെന്ന്  ബന്ധുക്കൾ ആരോപിച്ചു. തലശ്ശേരിയിൽ വാടക വീട്ടിലാണ് പ്രദീപിന്റെ അമ്മയും ഭാര്യയും മകനും താമസം. പേരാമ്പ്രയിൽ വീടുപണി നടക്കുന്നുണ്ട്. മെയ് മാസം നാട്ടിലേക്ക് വരാനായി തയ്യാറെടുക്കുന്നതിനിടെയാണ് ദുബായിൽ ലോക്ഡൗൺ പ്രഖ്യാപനം എത്തിയത്. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായ ഇദ്ദേഹം മറ്റു ഡ്രൈവർമാർക്കൊപ്പമായിരുന്നു താമസം. രണ്ടാഴ്ച മുമ്പ് പനിയും ജലദോഷവും ബാധിച്ച് തൊട്ടടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങി വന്നു.

രണ്ടു ദിവസം കഴിഞ്ഞ് ശ്വാസ തടസ്സം നേരിട്ടതോടെയാണ് കൊവിഡ് ക്ലിനിക്കിൽ പരിശോധനയ്ക്കായി പോയത്. പ്രദീപ് താമസിച്ചിടത്ത് ആർക്കും കൊവിഡ് ഇല്ലാതിരുന്നതിനാൽ സ്രവ പരിശോധനയുടെ  ആവശ്യമില്ലെന്ന് ക്ലിനിക്കിൽ നിന്നും അറിയിച്ചു. പിന്നീട് കടുത്ത പനിയും അവശതയും വന്നതോടെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെനിന്നും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ദുബായ് ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. പ്രദീപുമായി അടുത്ത് ഇടപഴകിയ ആളുകളെ ഐസൊലേഷനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ