സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയെ ക്വാറന്റീനില്‍ പ്രവേശിപിച്ചത്. ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ആണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 7 മുതല്‍ പാചകക്കാരന്‍ അവധിയില്‍ ആയിരുന്നു. പാചകക്കാരന്റെ ഭാര്യക്ക് കോവിഡ് നേരത്തെ സ്ഥിരീകരിച്ചിച്ചിരുന്നു. അവധിയില്‍ ആയിരുന്ന കാലയളവില്‍ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
സുപ്രീം കോടതിയിലെ ഒരു ക്ളാസ് 4 ജീവനക്കാരന് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പടെ നിരവധി കോടതി ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.