സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Share

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21,906 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,13,798 കൊവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,019 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,046 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1056 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്