സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി: മന്ത്രി വീണാ ജോര്‍ജ്

Share

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്തും 1,01,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കൊവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് 1,35,996 പേരാണ് വാക്സിനെടുത്തത്. 963 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ