ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,241 ആയെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്താകമാനം 22,50,119 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മരണ നിരക്കിലും രോഗ ബാധിതരുടെ എണ്ണത്തിലുംഅമേരിക്കയാണ് മുന്നിൽ.
7,09,735 പേർക്ക് അമേരിക്കയിൽ കോവിഡ് ബാധിച്ചപ്പോൾ 37,154 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സ്പെയിനിൽ 1,90,839 പേർക്കും ഇറ്റലിയിൽ 1,72,434 പേർക്കും ഫ്രാൻസിൽ 1,47,969 പേർക്കും ജർമനിയിൽ 1,41,397 പേർക്കുമാ ണ് രോഗം ബാധിച്ചിട്ടുള്ളത്. സ്പെയിനിൽ വൈറസ് ബാധിച്ച് 20,002 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ ഇറ്റലിയിൽ 22,745 ഉം ഫ്രാൻസിൽ 18,681ഉം ജർമനിയിൽ 4,352ഉം പേർ മരണത്തിനു കീഴടങ്ങി.
ബ്രിട്ടനിൽ 1,08,692 പേർക്കാണ് വൈറസ് ബാധയുള്ളത്. ഇവിടെ 14,576 പേരാണ് മരിച്ചത്. രണ്ടാം ഘട്ട രോഗവ്യാപനം ഉണ്ടായ ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,290 പേരാണ് മരണമടഞ്ഞത്. 82,719 പേർക്കാണ് ചൈനയിൽ രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ.