വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാം

Share

ന്യൂഡല്‍ഹി: കോവിഡ്‌ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ പോര്‍ട്ടലായ കോവിന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് യാത്ര തിരിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാന്‍ സാധിക്കും.

പാസ്‌പോര്‍ട്ട് നമ്പര്‍ എങ്ങനെ ചേര്‍ക്കാം

  1. cowin.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
  2. മുകളിലുള്ള 'Raise an Issue' ടാബില്‍ ക്ലിക്ക് ചെയ്ത ശേഷം പാസ്‌പോര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  3. പാസ്‌പോര്‍ട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ.
  4. സെക്കന്‍ഡുകള്‍ക്കകം പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

അഥവാ പാസ്‌പോര്‍ട്ടിലെ പേരും സര്‍ട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെങ്കില്‍ ഇതു തിരുത്താനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. നേരത്തെ ചെയ്തതിന് സമാനമായി 'Raise an Issue' ടാബില്‍ ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് കറക്ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം പേര് ശരിയാക്കാം. അതേസമയം ഒരുതവണ മാത്രമേ ഇതിനുള്ള സൗകര്യമുള്ളുവെന്നും നല്‍കുന്ന വിവരങ്ങള്‍ തെറ്റാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സേതു ആപ്പ് അധികൃതര്‍ ട്വീറ്റ് ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ